Ormakalude Orath
Mar 29, 2021
Details : Book By Sangeeth Michel C നര്‍മ്മത്തിന്റെ നനുത്ത രസബോധങ്ങള്‍ക്കിടയിലും മനുഷ്യത്വത്തിന്റെയും ജീവിതതത്ത്വങ്ങളുടെയും അനുഭവക്കാതലുകള്‍. മനുഷ്യന്റെ ജീവസ്പന്ദനങ്ങളെ അടിവരയിട്ടെഴുതിയ നന്മയുടെ ആത്യന്തികപ്രസരണങ്ങള്‍. അപൂര്‍വ്വചാരുതയുള്ള എഴുത്ത്.
''ഞങ്ങള്‍ ഒരു പ്രത്യേക കാറ്റഗറി ടീം ആണ്. ലോകം അതിവിപ്ലവകരമായൊരു മാറ്റത്തിന്റെ മുനമ്പില്‍ നില്‍ക്കുമ്പോള്‍ വളര്‍ന്ന് വന്നവര്‍. ഞങ്ങള്‍ കൗമാരം പിന്നിടുമ്പോള്‍ അതിവന്യവിദൂരസ്വപ്‌നം എന്ന് വിശേഷിപ്പിക്കാവുന്ന പലതും യൗവനത്തില്‍ മഹാ അത്ഭുതംപോലെ അനുഭവിക്കാന്‍ സാധിച്ചവര്‍. സംഗീത് മൈക്കിളിന്റെ അതിരസകരങ്ങളായ ഈ ഓര്‍മ്മക്കുറിപ്പുകളുമായി വായന മുന്നോട്ട് പോകുമ്പോള്‍ മേല്‍പ്പറഞ്ഞ മനുഷ്യരാശിയുടെ ആ വിപ്ലവകരമായൊരു തിരിവ് കൂടിയാണ് അനാവൃതമാകുന്നത്.''
കെ.വി. മണികണ്ഠന്‍