Malayalathinte Suvarnakathakal- Thakazhi
Oct 19, 2019
Details : കഥകൾ ചരിത്ര സ്മാരകങ്ങളായി മാറുന്നു എന്നു തെല്ലു വിസ്മയപൂർവം നാം മനസ്സിലാക്കുന്നത് തകഴിയുടെ കഥകൾ വായിക്കുന്പോഴാണ്. ഫാക്ടറിപ്പണിക്കാരും തെണ്ടികളും കാർഷികവൃത്തി ചെയ്യുന്നവരും നിറഞ്ഞതാണ് തകഴിയുടെ കഥാലോകം. അവിടെ കൊയ്ത്തു കഴിഞ്ഞ പാടവും കാറ്റിരന്പുന്ന മാഞ്ചുവടും ഒറ്റപ്പെടുത്തുന്ന പ്രളയവും മൺമറഞ്ഞുപോയ ഒരു ചരിത്രത്തിൻറെ ഭാഗമാകുന്നു. പാർശ്വത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതങ്ങളാണ് തകഴിയുടെ രചനകൾക്കു മുഖ്യപ്രമേയം. അവരുടെ സാമൂഹ്യമായ പിന്നാക്കാവസ്ഥയിൽ അദ്ദേഹം ഏറെ ദുഃഖിക്കുന്നു. ആ പിന്നാക്കാവസ്ഥ മാറ്റപ്പെടണമെന്ന അന്തർഗതം ഈ കഥകളിലുണ്ട്. മൊത്തത്തിൽ ചരിത്രവിദ്യാർത്ഥികളുടെ വിശകലനങ്ങൾക്കും വിചാരങ്ങൾക്കും വഴിയൊരുക്കുന്നു തകഴിയുടെ കഥാലോകം.