Padakkappal
Oct 18, 2019
Details : പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ആദ്യ നാല്പത് വര്‍ഷങ്ങളിലൂടെ ഒരു യാത്ര. ആ നാല് പതിറ്റാണ്ടുകളില്‍ ചൈനയില്‍ നടന്ന, മഹത്തായ മുന്നേറ്റം, സാംസ്‌കാരിക വിപ്ലവം, വിയറ്റ്‌നാം യുദ്ധം, ഭൂപരിഷ്‌കരണം, പഞ്ചവത്സര പദ്ധതികള്‍ തുടങ്ങി അനേകം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന വാലി എന്ന് പേരുള്ള ഒരു സാങ്കല്പിക പട്ടണത്തിന്റെ കഥ. ഇതെല്ലാം അനുഭവങ്ങളാക്കി ജീവിതം മുന്നോട്ടും പിന്നോട്ടും നീങ്ങുന്നതിനു സാക്ഷ്യം വഹിക്കേണ്ടി ്‌വന്ന ജനതയുടെ കഥ, ഒരു ഗ്ലാസ് നൂഡില്‍സ് ഫാക്ടറിയുടെ പശ്ചാത്തലത്തില്‍, വാലിയിലെ മൂന്ന് പ്രമുഖ കുടുംബങ്ങളുടെ ജീവിതരീതികളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ആയിരത്തിതൊള്ളായിരത്തി നാല്പതുകളില്‍ തുടങ്ങി, ഡെങ്ങ് സിയാഒപിങ്ങ് വരെയെത്തുന്ന ചൈനീസ് ജീവിതത്തിന്റെ, അവിടത്തെ രാഷ്ട്രീയ സാംസ്‌കാരിക മാറ്റങ്ങളുടെ നേര്‍കാഴ്ചയാണീ പുസ്തകം.