Darvish Kavadam
Oct 19, 2019
Details : അർത്ഥരഹിതമായ ജീവിതത്തിന്റെ അർത്ഥപൂർണ്ണമായ വഴികൾ
തേടുന്ന ആധുനിക തുർക്കി സാഹിത്യത്തിലെ വിഭ്രമാത്മകമായ
രചനയാണ് അഹമ്മദ് ഉമിത് എന്ന വിഖ്യാത എഴുത്തുകാരന്റെ
ദാർവീഷ് കവാടം .വർത്തമാനകാലത്തുനിന്ന് ഏഴാം നൂറ്റാണ്ടിന്റെ
ചരിത്രത്തിലേക്ക് പതിയുന്ന ഈ നോവലിൽ പ്രശസ്ത
സൂഫിവര്യനും കവിയുംകൂടിയായ റൂമിയുടെയും ആത്‌മസുഹൃത്ത്
ഷംസിന്റെയും നിഗൂഢ അനുരാഗകഥയാണ് ചുരുളഴിയുന്നത് .
യാക്കൂത് ഹോട്ടൽ അഗ്നിക്കിരയാക്കിയതിനെ തുടർന്ന് മൂന്ന് ദശലക്ഷം
ഇൻഷുറൻസ് പോളിസിയുടെ വിശദാംശങ്ങൾ തേടിയെത്തുന്ന
കിമിയ എന്ന പെൺകുട്ടിയുടെ സാഹസികകഥകൂടിയാണിത് .
അവളുടെ പിതാവിനെ അന്വേഷിച്ചിറങ്ങുന്നതോടെ അജ്ഞാതമായ
ഒരു കൊലപാതകരഹസ്യംകൂടി വെളിപ്പെടുന്നു.