Bhrashtu
Oct 18, 2019
Details : പാപ്തിക്കുട്ടി ചോദിക്കുന്നു . "ഒരു ഇല്ലത്ത് ജനിച്ചതാണോ എന്റെ കുറ്റം"
ഒരു അന്തർജ്ജനമായി പിറന്നത് എന്റെ കുറ്റമാണോ ? എല്ലാം ഞാൻ പറയാം .
എനിക്കിപ്പോൾ മടി തീർന്നു ഞാനിന്ന് കുലസ്ത്രീയല്ല . സ്ത്രീ തന്നെയല്ല .
നിങ്ങളുടെ ഭാഷയിൽ "സാധനം" . പത്ത് വയസ്സ് മുതൽ പീഡിപ്പിക്കപ്പെട്ട കഥാനായിക
സത്യം വിളിച്ചുപറയുമ്പോൾ ഒരു ലോകം മുഴുവൻ ഇടിവെട്ടേറ്റതുപോലെ
സ്തംഭിക്കുന്നു .ഗുരു , പിതാവ് , സഹോദരൻ , അമ്മാവൻ ,എന്നിങ്ങനെ വലിയ ഒരു
നിരയാണ് പാപ്തിക്കുട്ടിയോടൊപ്പം ഭൃഷ്ട് കല്പിക്കപ്പെടുന്നത് . കാലാന്തരത്തിലും
ദീപ്തി നശിക്കാത്ത ഒരനശ്വര കൃതി .മൗനഭാഷണങ്ങളുടെ മഹാവിസ്ഫോടനങ്ങൾ