Aathmaroshangalum Aakulathakalum
Mar 24, 2021
Details : Book BY Sara Joseph.
നമുക്കു ചുറ്റും മാലിന്യങ്ങള്‍ കുന്നുകൂടുന്നു. കുടുംബശ്രീ എന്ന പേരില്‍ വേസ്റ്റെടുക്കാന്‍ വരുന്ന പഴയ തോട്ടികളെ നാം ഇന്ന് ആണ്ടിമാര്‍ എന്നു വിളിക്കുന്നു. നഗരത്തിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം റിസോര്‍ട്ടുകളുടെ സംസ്‌കാരം. 'പച്ചവെള്ളംപോലെ' എന്ന നാടന്‍ പ്രയോഗംതന്നെ പോയി. മറിച്ച് വെള്ളം അമൂല്യമാണ് എന്നാരോ നമ്മുടെ ചെവിയിലോതുന്നു. നാമറിയാതെ നാം ഏതൊക്കെയോ അധിനിവേശത്തിന്റെ ഇരകളായി മാറുന്നു. സമൂഹത്തിലെമ്പാടും അന്ധവിശ്വാസങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുന്നു. എന്നാല്‍ എഴുത്തുകാരന്‍ പതിവുപോലെ രാജാവിനെസ്തുതിച്ചുകൊണ്ടിരിക്കുന്നു. പാരിതോഷികങ്ങള്‍ വാരിക്കൂട്ടുവാനും കയ്യടികള്‍ നേടാനുമാണ് അവരുടെ ശ്രമം. എസ്റ്റാബ്ലിഷ്‌മെന്റിന്റെ സംരക്ഷകരായപ്പോള്‍ 'വിപ്ലവകാരി'യെയും നമുക്ക് നഷ്ടമായി. ഇവിടെയാണ് സാറാ ടീച്ചറിന്റെ പ്രസക്തി. മാറി മാറി വരുന്ന ഭരണകൂടങ്ങളോടുള്ള കലാപമാണ് തന്റെ മാര്‍ഗ്ഗം എന്നിവര്‍ തിരിച്ചറിയുന്നു. ടീച്ചര്‍ക്ക് ഇടയേണ്ടി വരുന്നത് പള്ളിക്കാരോടും പാര്‍ട്ടിക്കാരോടുമാണ്.