Adayala Nakshathramayi Gopi
Mar 15, 2021
Details : Written by : John Paul
ഗോപിയെന്ന മഹാനായ നടന്റെ അഭിനയസപര്യയിലെ പല സന്ദര്ഭങ്ങളും വേഷങ്ങളും മലയാള സിനിമാചരിത്രത്തിലെ തിളക്കമാര്ന്ന അദ്ധ്യായങ്ങളാണ്. വേഷങ്ങളെ സ്വീകരിക്കുന്നതിലും പുനര് വ്യാഖ്യാനിക്കുന്നതിലും അഭിനയത്തിലൂടെ വ്യതിരിക്തമാക്കുന്നതിലും ഗോപി പ്രദര്ശിപ്പിച്ച് വൈഭവം അന്യാദൃശമാണ്. സമാനതകളില്ലാത്തതായിരുന്നു ആ പകര്ന്നാട്ടങ്ങള്. കൈക്കൊണ്ട വിവിധ വേഷങ്ങള് അദ്ദേഹത്തിന് ഒരു മഹാനടന്റെ പേരും പെരുമയും സമ്മാനിച്ചു. ഭരത്, പത്മ ശ്രീ തുടങ്ങിയ സമുന്നത ബഹുമതികളും. ഗോപിയോടൊപ്പം അനേക വര്ഷങ്ങള്അനുയാത്ര ചെയ്ത ജോണ്പോള്ആ അഭിനയപര് വ്വത്തിലെ ഉദാത്ത മുഹൂര്ത്തുങ്ങള് അടയാളപ്പെടുത്തുന്നു. മോഹന് ലാലിന്റെ അവതാരിക ടി.എം.എബ്രഹാമിന്റെ പഠനം