Bhagavathikkavu

Bhagavathikkavu

Mar 13, 2021
Details : Book by M M Sukumaran Kedamangalam ജീവിതത്തിന്‍റെ കഠിനവഴികളിലൂടെയുള്ള യാത്രയാണ് ഈ സമാഹാരത്തിലെ കഥകളുടെ പ്രമേയം. ഒറ്റയ്ക്കു നടക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളുടെ സങ്കടകരമായ കഥകള്‍. സ്നേഹരാഹിത്യത്തിന്‍റെയും തേങ്ങലിന്‍റെയും അനാഥത്വത്തിന്‍റെയും ചൂഷണത്തിന്‍റെയും തനിനിറം തിരിച്ചറിയിപ്പിക്കുന്ന കഥാപരിസരങ്ങള്‍. കാവല്‍, പോയ ദിനങ്ങളേ... ഒന്നു വന്നിട്ടു പോകുമോ, മാനത്തെ കനല്‍നക്ഷത്രം, വീണ്ടും ഒരു ഭിക്ഷു തുടങ്ങിയ എട്ട് കഥകളുടെ സമാഹാരം. "കാലത്തിന്‍റെയും പ്രകൃതിയുടേയും അവസ്ഥാന്തരങ്ങളെയും അസാധാരണമായ ജീവിതാനുഭവങ്ങളെയും ചാരുതയോടെ പകര്‍ത്തുന്നതിന് സുകുമാരന്‍റെ തൂലിക സമര്‍ത്ഥമായിട്ടുണ്ട്." ഡോ. അനില്‍ വള്ളത്തോള്‍