Kunnitharayude Hridhayvazhikal
Mar 12, 2021
Details : A book by Chandrika Raghunath ,
സന്തോഷവും സന്താപവും കലർന്ന ജീവിതത്തിന്റെ മാറിയും മറഞ്ഞും വരുന്ന ശ്രുതിഭംഗങ്ങൾ കാലത്തിന്റെ ഇരുമ്പുചക്രങ്ങളിലൂടെ ഉരുണ്ടുനീങ്ങിയ നിഷ്കളങ്കരായ ഗ്രാമീണ മനുഷ്യർ. എറിഞ്ഞുടയ്ക്കാൻ എത്ര ശ്രമിച്ചിട്ടും തകരാത്ത പളുങ്കുപാത്രം പോലെ കമലമ്മ, ഈശ്വരന്മാരുടെ കൂട്ടത്തിലുള്ള വാസുമാമ, സർവ്വത്തിനും സാക്ഷിസ്വരൂപമായി ഒരു നാടിന്റെ നീലാകാശങ്ങളെ സ്വന്തമാക്കിയ കരുണ. ഗ്രാമജീവിതത്തിന്റെ മരുപ്പച്ചകളെയും തണലുകളെയും കോർത്തിണക്കിയ നോവൽ.